ബുലന്ദ്ശഹര്‍ കലാപം: സുബോധ്കുമാര്‍ സിംഗിനെ വെടിവെച്ചത് സൈനികനെന്ന് സൂചന

Posted on: December 7, 2018 3:30 pm | Last updated: December 7, 2018 at 9:56 pm

ലക്‌നൗ: യുപിയിലെ ബുലന്ദ്ശഹറില്‍ ഗോവധത്തിന്റെ പേരിലുണ്ടായ കലാപത്തിനിടെ പോലീസ് ഇന്‍സ്‌പെക്ടറായ സുബോധ്കുമാര്‍ സിംഗ് മരിച്ചത് സൈനികന്‍ വെടിവെച്ചതിനെത്തുടര്‍ന്നെന്ന് സൂചന. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ജീത്തുഫൗജിയെന്ന സൈനികനാണ് സിംഗിനെ വെടിവെച്ചതെന്ന് വീഡിയോ ദ്യശ്യങ്ങളില്‍നിന്നും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം കശ്മീരിലേക്ക് കടന്ന ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസ് ശേഖരിച്ച പല വീഡിയോകളിലും ഫൗജിയുടെ സാന്നിധ്യമുണ്ട്. സിംഗ് കൊല്ലപ്പെട്ട സമയത്തിന് സമാനമായ സമയത്ത് പോലീസ് സ്‌റ്റേഷനടുത്ത് ഫൗജി നില്‍ക്കുന്ന ദ്യശ്യങ്ങളും പോലീസിന്‍രെ കൈവശമുണ്ട്. സംഭവ ദിവസം ഇയാള്‍ ഗ്രാമത്തിലുണ്ടായിരുന്നുവെന്നും അന്ന് വൈകിട്ട്തന്നെ ജോലി സ്ഥലത്തേക്ക് തിരികെ പോയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.