Connect with us

Kerala

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; രണ്ട് പേര്‍കൂടി അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിന്‍ എന്നിവരാണു പിടിയിലായത്. ഇതോടെ 16 കേസുകളിലായി 15 പേരാണു കസ്റ്റഡിയിലുള്ളത്. എട്ടു പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി തളിയില്‍ ഉറുമി വീട് നിഖില്‍ (20), ആന്തൂര്‍ തളിയില്‍ കണ്ടന്‍ ചിറക്കല്‍ ശ്യാം മോഹന്‍ (25), തളിയില്‍ തിടില്‍പറമ്പ് കെസജില്‍ (24), അഞ്ജന എന്ന വ്യാജ ഫേസ്ബുക് ഐഡിയിലൂടെ പരിചയപ്പെട്ടു പീഡിപ്പിച്ച മീത്തല്‍ മൃദുല്‍ (24), വടക്കാഞ്ചേരി ഉഷസില്‍ വൈശാഖ് (22), മാട്ടൂല്‍ തോട്ടത്തില്‍ ജിതിന്‍ (27), മുഴപ്പിലങ്ങാട് സ്വദേശി ശരത്ത് (27), പറശ്ശിനിക്കടവ് സ്വദേശി അഷിത് വല്‍സരാജ് (55) എന്നിവരെയാണു പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ലോഡ്ജിലും മറ്റിടങ്ങളിലുമെത്തിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.

Latest