വമ്പോടെ മുംബൈ രണ്ടാമത്; ചെന്നൈയിന് പതിനൊന്ന് മത്സരങ്ങളില്‍ പത്താം തോല്‍വി

Posted on: December 6, 2018 9:54 pm | Last updated: December 7, 2018 at 11:49 am

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ് സിക്കെതിരെ മുബൈ സിറ്റിക്ക് ജയം. രണ്ട് ഗോള്‍ ജയം നേടിയ മുംബെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തി. പതിനൊന്ന് മത്സരങ്ങളില്‍ ചെന്നൈയിന്റെ പത്താം തോല്‍വിയാണിത്. ഇതോടെ ലീഗില്‍ ചെന്നൈയിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.

കളിയുടെ 27ാം മിനുട്ടില്‍ റെയ്‌നിയര്‍ ഫെര്‍ണാണ്ടസും 55ാം മിനുട്ടില്‍ മോഡു സുഗുവും ആണ് മുംബൈക്കായി ലക്ഷ്യം കണ്ടത്. പത്ത് മത്സരങ്ങളില്‍ ആറ് ജയവും രണ്ട് സമനിലകളുമുള്ള മുംബൈക്ക് 20 പോയിന്റാണുള്ളത്. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലകളുമടക്കം അഞ്ച് പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് സമനിലകളുമടക്കം 23 പോയിന്റുള്ള ചെന്നൈയിന്‍ എഫ് സിയാണ് രണ്ടാം സ്ഥാനത്ത്.