Connect with us

International

അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറ് സൈനികരെ കാണാതായി

Published

|

Last Updated

വാഷിങ്ടണ്‍: ജപ്പാന്‍ തീരത്തുനിന്നും പുറപ്പെട്ട രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് അമേരിക്കന്‍ സൈനികരെ കാണാതായി. എഫ്-18 യുദ്ധവിമാനവും സി-130 ടാങ്കര്‍ വിമാനവുമാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

അതേ സമയം ഒരു സൈനികനെ രക്ഷിക്കാനായി. തെക്കന്‍ ജപ്പാനിലെ ഇവാകുനിയിലെ മറൈന്‍ കോര്‍പ് എയര്‍ സ്റ്റേഷനില്‍നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ജപ്പാന്റെ നാല് ഹെലികോപ്റ്ററുകളും മൂന്ന് കപ്പലുകളും രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. എന്നാല്‍ അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

Latest