നവേകരള നിര്‍മിതി: സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം

Posted on: December 5, 2018 4:39 pm | Last updated: December 5, 2018 at 8:01 pm

തിരുവനന്തപുരം: നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തില്‍ ആരോപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അപാകതകളും വീഴ്ചകളും സംഭവിച്ചതായി പ്രമേയം അവതരിപ്പിച്ച വി ഡി സതീശന്‍ വ്യക്തമാക്കി.

പ്രളയത്തിനു ശേഷം നൂറു ദിനങ്ങള്‍ പിന്നിട്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്കു ദുരിതാശ്വാസം എത്തിക്കാനായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായമായ 10,000 രൂപ 20 ശതമാനും പേര്‍ക്കു കിയിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കാമെന്നേറ്റ തുകയുടെ കാര്യത്തിലും വാഗ്ദാനം പാലിച്ചിട്ടില്ല. ഭവന നിര്‍മാണത്തിന് 20 കോടി തരാമെന്നേറ്റ എന്‍ ജി ഒയെ സര്‍ക്കാര്‍ അവഗണിച്ചു. കുടുംബശ്രീ വായ്പ പോലും കൃത്യമായി കിട്ടാത്ത സ്ഥിതിയാണ്. കാപട്യം നിറഞ്ഞതാണ് മുഖ്യമന്ത്രിയുടെ നവ കേരള നിര്‍മിതിയെന്ന് വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ പോലും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചവര്‍ ഇപ്പോള്‍ ആവേശകരമായി പ്രസംഗിക്കുകയാണെന്ന് സജി ചെറിയാന്‍ കുറ്റപ്പെടുത്തി. സാലറി ചാലഞ്ച് പൊളിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചതും യു ഡി എഫ് ആണെന്നും അദ്ദേഹം പറഞ്ഞു.