വലിയ വിമാനങ്ങളുടെ കുതിപ്പ് തുടങ്ങി; കരിപ്പൂര്‍ ആഹ്ലാദത്തിമിര്‍പ്പില്‍

Posted on: December 5, 2018 11:35 am | Last updated: December 5, 2018 at 8:57 pm

മലപ്പുറം: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍നിന്ന് പുറപ്പെട്ട ആദ്യ വിമാനം രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തി. വിവിധ രാഷ്ട്രീയ സംഘടനകളുടേയും മറ്റും നേതൃത്വത്തില്‍ വലിയ ആഘോഷ പരിപാടികളാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. യാത്രക്കാര്‍ക്ക് സ്വീകരണവും നല്‍കി.211 യാത്രക്കാരുമായാണ് ജിദ്ദ- കോഴിക്കോട് വൈറ്റ് ബോഡി വിമാനം കരിപ്പൂരില്‍ പറന്നിറിങ്ങിയത്.

എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, എംകെ രാഘവന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സംഘടനാ നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ സ്വീകരിക്കാനെത്തി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കരിപ്പൂരില്‍ വലിയ വിമാനമിറങ്ങുന്നത്.

ഇന്നെത്തിയ സഊദി വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ഉച്ചക്ക് 12.50ന് ജിദ്ദയിലേക്ക് പുറപ്പെടും. ഡിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക് നാല് സര്‍വീസുകളും റിയാദിലേക്ക് മൂന്ന് സര്‍വീസുകളുമാണ് സഊദി എയര്‍ലൈന്‍സ് നടത്തുന്നത്. റിയാദിലേക്കുള്ള ആദ്യ സര്‍വീസ് ഡിസംബര്‍ ഏഴിനാണ്.

ഡിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക് നാല് സര്‍വീസുകളും റിയാദിലേക്ക് മൂന്ന് സര്‍വീസുകളുമാണ് സഊദി എയര്‍ലെന്‍സ് നടത്തുന്നത്. ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം റിയാദിലേക്കുള്ള സര്‍വീസുകള്‍.