ബുലന്ദ്ഷഹര്‍: കലാപത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി പോലീസ്

Posted on: December 4, 2018 2:28 pm | Last updated: December 5, 2018 at 6:11 pm
SHARE

ലക്‌നൗ: ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിനും പോലീസുകാരന്‍ കൊല്ലപ്പെട്ടതിനും പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി യു പി പോലീസ്. പശുവിന്റെ ജഡം ഏത് സാഹചര്യത്തില്‍ ആരാണ് ഇവിടെ കൊണ്ടിട്ടത് എന്നത് വിശദമായി അന്വേഷിക്കേണ്ട കാര്യമാണെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ ഒ പി സിംഗ് പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമുദായിക പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടായോ എന്ന സംശയവും നിലനില്‍ക്കുന്നു. പശുവിന്റെ ജഢത്തിന് എത്ര നാള്‍ പഴക്കമുണ്ടെന്ന് ഉടന്‍ പരിശോധിക്കും. പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ ബജ്‌റംഗ് ദള്‍ നേതാവ് യോഗേഷ് രാജ് സംഭവം നടന്ന മഹാവ് പ്രദേശത്തിന് നാലു കിലോമീറ്ററോളം അകലെയുള്ള നയാബാസ് നിവാസിയാണ്. ഇയാളുള്‍പ്പടെ അക്രമത്തില്‍ പങ്കാളികളായ ഭൂരിഭാഗം പേരും മഹാവിനു പുറത്തുള്ളവരാണെന്നതും ദുരൂഹതക്ക് ആക്കം കൂട്ടുന്നു.

ബുലന്ദ് ശഹറില്‍ ഗോവധം ആരോപിച്ച് സംഘ്പരിവാര്‍ നടത്തിയ കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു.
2015ലെ അഖ്‌ലാഖ് ആള്‍ക്കൂട്ട കൊലപാതകം ആദ്യം അന്വേഷിച്ചത് സുബോധ് സിംഗാണ്. സുബോധ് അടക്കം രണ്ട് പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here