ഹിന്‍ഡനില്‍നിന്നും കണ്ണൂരിലേക്കുള്ള ഉഡാന്‍ സര്‍വീസ് ഫിബ്രവരിയില്‍

Posted on: December 4, 2018 10:31 am | Last updated: December 4, 2018 at 12:26 pm

ന്യൂഡല്‍ഹി: ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍നിന്നും കണ്ണൂരിലേക്കുള്ള ഉഡാന്‍ വിമാന സര്‍വീസ് അടുത്ത വര്‍ഷം ഫിബ്രവരി 19ന് ആരംഭിക്കും. ഇതിനായി കേന്ദ്ര മന്ത്രി സഭ നേരത്തെ അനുമതി നല്‍കിയിരുന്നു.

ഒരു മണിക്കൂര്‍ പറക്കുന്നതിന് 2500 രൂപയായിരിക്കും നിരക്ക്. ഇന്‍ഡിഗോയാണ് സര്‍വീസിന് ആദ്യം തയ്യാറായത്. ഹിന്‍ഡനില്‍നിന്ന് കണ്ണൂരിനു പുറമെ പിത്തോഡ്ഗഡ്, ജയ്‌സാല്‍മീര്‍, ഗോരഖ്പൂര്, അലഹബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, തിരുപ്പതി എന്നിവിടങ്ങളിലേക്കും സര്‍വീസ് തുടങ്ങും.