മുംബൈയില്‍ വനമേഖലയില്‍ വന്‍ തീപ്പിടുത്തം

Posted on: December 4, 2018 9:35 am | Last updated: December 4, 2018 at 12:59 pm

മുംബൈ: മുംബൈയിലെ ഗുര്‍ഗാവില്‍ അരൈ കോളനിക്കടുത്ത് വനമേഖലയില്‍ വന്‍ തീപ്പിടുത്തം. ഗോത്ര വര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശത്തിന് സമീപമാണ് തീപ്പിടുത്തമെന്ന് അഗ്നിശമന സേന പറഞ്ഞു. കാറ്റ് ആഞ്ഞ് വീശിയതാണ് തീപ്പിടുത്തം വ്യാപിക്കാന്‍ കാരണമായത്. അതേ സമയം ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപൂര്‍വ്വ ഇനം സസ്യങ്ങളും വന്യമ്യഗങ്ങളും അടക്കമുള്ളവ തീയില്‍ നശിച്ചിട്ടുണ്ട്.

തീപ്പിടുത്തത്തെത്തുടര്‍ന്ന് ഗോത്ര വര്‍ഗക്കാരേയും അവരുടെ കന്നുകാലികളേയും ഒഴിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. ഇന്നലെ വൈകിട്ടോടെ ജനറല്‍ അരുണ്‍ കുമാര്‍ വൈദ്യ മാര്‍ഗിലെ ഐടി പാര്‍ക്കിന് സമീപത്തെ തുറന്ന പ്രദേശത്താണ് തീപ്പിടുത്തം ആദ്യമുണ്ടായത്. പിന്നീട് ഇത് മറ്റ് മേഖലയിലേക്കു വ്യാപിക്കുകയായിരുന്നു.