മനഷ്യക്കടത്ത് സംഘങ്ങളില്‍നിന്നും മോചിപ്പിച്ച ഒമ്പത് പെണ്‍കുട്ടികളെ കാണാതായി

Posted on: December 3, 2018 10:30 pm | Last updated: December 4, 2018 at 9:52 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍നിന്നും ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. ഇക്കഴിഞ്ഞ ഒന്നിന് പുലര്‍ച്ചയോടെയാണ് ദില്‍ഷാദ് ഗാര്‍ഡനിലെ സാന്‍സ്‌കര്‍ ആശ്രമത്തില്‍നിന്നും പെണ്‍കുട്ടികളെ കാണാതായത്. അതേ സമയം കുട്ടികളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.

സംഭവത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍, അഭയ കേന്ദ്രത്തിലെ സൂപ്രണ്ട് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. നേരത്തെ മനുഷ്യക്കടത്ത് സംഘത്തില്‍നിന്നും മോചിപ്പിച്ച പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്. അതേ സമയം പെണ്‍കുട്ടികളെ കാണാതായതിന് പിന്നില്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ത്തന്നെയാണോയെന്നും സംശയമുണ്ട്.