ദുബൈ കെഎംസിസി അവാര്‍ഡ് 2018

Posted on: December 3, 2018 9:46 pm | Last updated: December 3, 2018 at 9:46 pm

ദുബൈ: യുഎഇയിലും നാട്ടിലും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യെക്തിത്വങ്ങള്‍ക്ക് ദുബൈ കെഎംസിസി അവാര്‍ഡുകള്‍ നല്‍കി.

കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ രക്ഷാ പ്രവര്ത്തനത്തിനിടെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി ലോക ശ്രദ്ധയാകര്‍ശിച്ച ജൈസലിനുള്ള ബെസ്റ്റ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്, വ്യാപാര വ്യവസായ സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇസ്മായില്‍ ഹംസ (എലൈറ്റ്ഗ്രൂപ്പ്)ബിസിനസ്സ് പേര്‍സണാലിറ്റി അവാര്‍ഡ്, ജഷീര്‍ പി.കെ. (ബീക്കന്‍ ഇന്‍ഫോടെക്) ബിസിനസ്സ് എക്‌സലന്‍സി അവാര്‍ഡ്, ഫയാസ് പാങ്ങാട്ട് (ഡീപ്‌സീ ട്രേഡിംഗ്) യംഗ് എന്‍ട്രപ്രിണര്‍ അവാര്‍ഡ്, പ്രീമിയര്‍ ഓട്ടോ പാര്‍ട്‌സ് ബെസ്റ്റ് സി.എസ്.ആര്‍. അവാര്‍ഡ്, എം.ഗ്രൂപ്പ്കാര്‍ഗോ ബെസ്റ്റ് സപ്പോര്‍ട്ടര്‍ ഓഫ് കേരള ഫഌ് റിലീഫ് പ്രോഗ്രാം അവാര്‍ഡ്, തുടങ്ങി വര്‍ക്ക് ദുബൈ കെഎംസിസി സംഘടിപിച്ച യു.എ.ഇ ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ വെച്ച് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റി സി.ഇ.ഒ ഡോ: ഒമര്‍ അല്‍ മുസന്ന അവാര്‍ഡ് നല്‍കി ആദരിച്ചു. ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ എച്ച് ഇ വിപുല്‍, സാലിഹ് അലി അല്‍ മസ്മി ഹെഡ് ഓഫ് സി.ഡി.എ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. കെ.എം ഷാജി എം.എല്‍.എ, ഷംസുദ്ദീന്‍ ബിന്‍ മോഹിയുദ്ദീന്‍, യുഎഇ കെ.എം.സി.സി നേതാകളായ അബ്ദുള്ള ഫാറൂഖി,നിസാര്‍ തളങ്കര,ടി.കെ അബ്ദുല്‍ ഹമീദ്,അബ്ദുല്‍ ഖാദര്‍ ചക്കനാത്ത്,സൂപ്പി പാതിരപറ്റ,അബൂ ചിറക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.