Connect with us

Gulf

കുവൈത്ത് ഐസിഎഫ് സൗജന്യ മെഡിക്കല്‍ക്യാമ്പ് ഡിസംബര്‍ ഏഴിന്

Published

|

Last Updated

കുവൈത്ത്: ഐസിഎഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ ഏഴിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുവൈത്ത് ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറത്തിന്റെ (ഐ.ഡി.എഫ്.) സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ്് സംഘടിപ്പിക്കുന്നത്.

രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന കേമ്പ് വൈകീട്ട് നാലു മണി വരെ നീണ്ടുനില്‍ക്കും.ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഓര്‍ത്തോ, ടെര്‍മറ്റോളജി, ഗ്യാസ്‌ട്രോഎന്ററോളജി, യൂറോളജി, ശിശുരോഗം, സ്ത്രീ രോഗം, ഇ.ന്‍.ടി., ഒഫ്താല്‍മോളജി, ന്യൂറോളജി, ഡെന്റല്‍ വിഭാഗങ്ങളിലായി രണ്ടായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ എന്നീ ടെസ്റ്റുകള്‍ എല്ലാവര്‍ക്കും, കൊളസ്‌ട്രോള്‍, ഇ.സി.ജി., സ്‌കാനിംഗ്, മെഡിസിന്‍ എന്നിവ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണവും കേമ്പില്‍ സൗജന്യമായി ലഭ്യമാക്കും. ലേബര്‍ കേമ്പുകളില്‍ താമസിക്കുന്നവരും ഡൊമസ്റ്റിക് തൊഴില്‍ വിഭാഗത്തിലുള്ളവരുമടക്കം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രധാനമായി ഉദ്ദേശിച്ചാണ് സൗജന്യ മെഡിക്കല്‍ കേമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറത്തിനു പുറമേ, ഇന്ത്യന്‍ ടെന്റിസ്റ്റ്‌സ് അലയന്‍സ്, കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്‍, സൗദി കുവൈത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ കുവൈത്തിലെ മെഡിക്കല്‍ രംഗത്തെ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും പ്രമുഖ സംരംഭങ്ങള്‍ കേമ്പുമായി സഹകരിക്കും.

കുവൈത്ത് ഓയില്‍ കമ്പനിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. അമീര്‍ ചെയര്‍മാനും, ചെസ്റ്റ് ഡിസീസസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് സിറാജ് കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ ബോര്‍ഡാണ് മെഡിക്കല്‍ കേമ്പിനു നേതൃത്വം നല്‍കുന്നതെന്നും ഐ.സി.എഫ്. ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ കൃത്യസമയത്തു തന്നെ കേമ്പിന് എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു.

---- facebook comment plugin here -----

Latest