മദ്രാസ് ഐ ഐ ടി ഹോസ്റ്റലുകളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയെന്ന്

Posted on: December 3, 2018 5:52 pm | Last updated: December 3, 2018 at 5:52 pm

ചെന്നൈ: മദ്രാസ് ഐ ഐ ടി ഹോസ്റ്റലുകളില്‍ അധികൃതര്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍. മുറികളില്‍ അതിക്രമിച്ചു കയറിയവര്‍ തങ്ങളുടെ വസ്തുക്കള്‍ പുറത്തേക്ക് എടുത്തിടുകയും മോശമായി സംസാരിക്കുകയും അനുവാദമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി വ്യക്തമാക്കി ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ഡീനിനു പരാതി നല്‍കി.

കാമ്പസിനുള്ളില്‍ നടക്കുന്ന സദാചാര പോലീസിംഗിന്റെ ഭാഗമായാണ് ഇത്തരം പ്രവണതകളെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പരാതി ലഭിച്ച കാര്യം ഡീന്‍ എം എസ് ശ്രീനിവാസ് സ്ഥിരീകരിച്ചു. പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.