സ്വകാര്യ ലോക്കറുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പിടിച്ചെടുത്തത് 25 കോടി

Posted on: December 2, 2018 3:30 pm | Last updated: December 2, 2018 at 5:35 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ സ്വകാര്യ ലോക്കറുകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 25 കോടിയോളം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. നൂറോളം ലോക്കറുകളില്‍ നിന്നാണ് ഇത്രയും തുക റെയ്ഡില്‍ കണ്ടെടുത്തത്.

ഡല്‍ഹി കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്ന, അന്താരാഷ്ട്ര ഹവാല ഇടപാടുകാരുമായി ബന്ധമുള്ള കച്ചവടക്കാരുടെ പണമാണിതെന്നാണ് നിഗമനം. ഈ വര്‍ഷം ജനുവരിയിലും സെപ്തംബറിലുമായി വ്യത്യസ്ത വകുപ്പുകള്‍ നടത്തിയ റെയ്ഡില്‍ സ്വകാര്യ ലോക്കറുകളില്‍ നിന്ന് 80 കോടിയോളം രൂപയും രേഖകളും കണ്ടെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here