ഇവാന്‍ക ട്രംപിന്റെ സന്ദര്‍ശനത്തിനു തൊട്ടു മുമ്പ് മെക്‌സിക്കോയിലെ യു എസ് കോണ്‍സുലേറ്റിനു നേരെ ആക്രമണം

Posted on: December 2, 2018 2:14 pm | Last updated: December 2, 2018 at 2:14 pm

മെക്‌സിക്കോ സിറ്റി: യു എസ് പ്രസി. ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും വൈസ് പ്രസി. മൈക് പെന്‍സും മെക്‌സിക്കോ സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് യു എസ് കോണ്‍സുലേറ്റിനു നേരെ ആക്രമണം. ഗ്വാദല്‍ജാരയില്‍ സ്ഥിതി ചെയ്യുന്ന കോണ്‍സുലേറ്റിനു നേരെയാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. ആക്രമണത്തില്‍ കോണ്‍സുലേറ്റിന്റെ മതില്‍ തകര്‍ന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

സംഭവത്തില്‍ ഫെഡറല്‍ അതോറിറ്റി അന്വേഷണം നടത്തിവരികയാണ്. സംഭവ സ്ഥലത്തു നിന്ന് ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മെക്‌സിക്കോയില്‍ പുതിയ പ്രസി. അധികാരമേല്‍ക്കുന്ന ചടങ്ങില്‍ സംബന്ധിക്കാനാണ് ഇവാന്‍കയും മൈക് പെന്‍സും ഇന്നലെ ഇവിടെയെത്തിയത്.