ലഹരിക്കടിമയായ യുവാവ് ഒമ്പത് വയസ്സുള്ള അനുജനെ കുത്തിക്കൊന്നു

Posted on: December 2, 2018 9:38 am | Last updated: December 2, 2018 at 4:32 pm

മലപ്പുറം: വളാഞ്ചേരിക്കടുത്ത് നടുവട്ടത്ത് ഒമ്പത് വയസ്സുകാരനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു. കൊപ്പം നടുവട്ടം കൂര്‍ക്ക പറമ്പ് വീട്ടില്‍ ഇബ്‌റാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്‌റാഹിമാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ നബീലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്‌റാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്.

ഇളയ സഹോദരന്‍ ഏഴ് വയസ്സുകനായ അഹമ്മദിനും കത്തിക്കുത്തില്‍ പരുക്കേറ്റു. ഇരുവരേയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാതാപിതാക്കളുമായുള്ള വഴക്കിനിടെയാണ് സംഭവം. കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ഥിയാണ് പ്രതി നബീല്‍.