കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യില്‍ എസ്എഫ്‌ഐക്ക് മിന്നുന്ന ജയം

Posted on: December 1, 2018 8:39 pm | Last updated: December 2, 2018 at 8:56 am

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നുന്ന ജയം. മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ചെയര്‍മാനായി എസ് സാബിറും ജനറല്‍ സെക്രട്ടറിയായി അമല്‍ജിത്തും തിരഞ്ഞടുക്കപ്പെട്ടു.

പിഎസ് ഗോകുല്‍ (വൈസ്. ചെയര്‍.), ശില്‍പ്പ (ലേഡി വൈസ്. ചെയര്‍.), അക്ഷയ് റോയ് (ജോ. സെക്ര.), തുടങ്ങിയവര്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. 437 കൗണ്‍സിലര്‍മാരായിരുന്നു വോട്ടര്‍മാര്‍. കെഎസ്‌യു, എംഎസ്എഫ് മുന്നണിയും മത്സരരംഗത്തുണ്ടായിരുന്നു. നിലവില്‍ തുടര്‍ച്ചയായി എസ്എഫ്‌ഐയാണ് യൂനിയന്‍ ഭരിക്കുന്നത്.