എസ്പി യതീഷ് ചന്ദ്രക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്

Posted on: December 1, 2018 3:35 pm | Last updated: December 1, 2018 at 6:54 pm

പത്തനംതിട്ട: എസ്പി യതീഷ് ചന്ദ്രക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ മകന്‍ വിജീഷ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. ശബരിമല സന്നിധാനത്തേക്ക് മകന്റെ ചോറൂണിനായി കുടുംബവുമായി പോകവെ നിലക്കലില്‍വെച്ച് യതീഷ് ചന്ദ്ര അപമാനിച്ചുവെന്നും മാനഹാനിയുണ്ടാക്കിയെന്നുമാണ് വിജീഷിന്റെ പരാതി.

യതീഷ് ചന്ദ്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞിരുന്നു. ശ്രീധരന്‍ പിള്ളയുടെ അഭിഭാഷക ഓഫീസില്‍നിന്നാണ് എസ്പിക്കെതിരെ വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.