Connect with us

National

പാചകവാതക വില കുറച്ചു; ജൂണ്‍ മാസത്തിത്തിന് ശേഷം വിലകുറക്കുന്നത് ഇതാദ്യം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറച്ചു. സബ്‌സിഡി സിലിന്‍ഡറിന് 6.52 രൂപയും സബ്‌സിഡിയില്ലാത്ത സിലിന്‍ഡറിന് 133 രൂപയുമാണ് കുറച്ചത്. പുതിയ നിരക്ക് അര്‍ധ രാത്രി നിലവില്‍ വരും. ജൂണ്‍ മാസത്തിത്തിന് ശേഷം വിലകുറക്കുന്നത് ഇതാദ്യമാണ്. ജൂണ്‍ മാസത്തിന് ശേഷം ആറ് തവണയാണ് വില വര്‍ധിപ്പിച്ചത്.

ഇക്കാലയളവില്‍ സബ്‌സിഡി സിലിന്‍ഡറിന് 14.13 രൂപ കൂട്ടിയിരുന്നു. പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ 14.2 കിലോ സബ്‌സിഡി സിലിന്‍ഡറിന് 500 രൂപ 90 പൈസ ആരും. നിലവില്‍ അത് 507 രൂപ 42 പൈസയാണ്.

---- facebook comment plugin here -----

Latest