മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹക്കുള്ളില്‍ കയറിയയാള്‍ക്ക് ദാരുണാന്ത്യം

Posted on: November 30, 2018 3:07 pm | Last updated: November 30, 2018 at 7:18 pm

കാസര്‍കോട്: മുള്ളന്‍പന്നിയെ പിടികൂടാനായി ഇടുങ്ങിയ ഗുഹക്കുള്ളിലേക്ക് കയറിയയാള്‍ ശ്വാസം മുട്ടി മരിച്ചു. പൊസടിഗുംപൊയിലെ സൂബ്ബനായികിന്റെ മകന്‍ നരായണ നായക് എന്ന രമേശ്(45)ആണ് ദാരുണായി മരിച്ചത്.

ഗുഹക്കുള്ളില്‍ കയറിയ രമേശിനെ രക്ഷിക്കാനായി ഗുഹക്കുള്ളിയല്‍ കയറിയ മറ്റ് നാല് പേര്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സാണ് പുറത്തെത്തിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് രമേശ് ഗുഹക്കുള്ളില്‍ കയറിയത്. ഇടുങ്ങിയതും ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ കഴിയുന്നതുമാണ് ഗുഹ. രമേശന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ലളിതയാണ് രമേശന്റെ മാതാവ്.