Connect with us

National

കല്‍ക്കരി ഖനി അഴിമതി: കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി ഉള്‍പ്പടെ അഞ്ചുപേര്‍ കുറ്റക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാളില്‍ കല്‍ക്കരി ഖനികള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി, ഗൂഢാലോചന കേസില്‍ മുന്‍ വകുപ്പ് സെക്ര. എച്ച് സി ഗുപ്ത ഉള്‍പ്പടെ അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് സി ബി ഐ പ്രത്യേക കോടതി കണ്ടെത്തി. കല്‍ക്കരി മന്ത്രാലയത്തിലെ മുന്‍ ജോ. സെക്ര. കെ എസ് ക്രോഫ, ഡയരക്ടറായിരുന്ന കെ സി സംറിയ, വികാഷ് മെറ്റല്‍സ് ആന്‍ഡ് പവര്‍ മാനേജിംഗ് ഡയരക്ടറായിരുന്ന ആനന്ദ് മല്ലിക്ക് എന്നിവര്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടും.

കല്‍ക്കരി മന്ത്രാലയം ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പാലിക്കാതെ വടക്ക്, തെക്ക് ഭാഗങ്ങളിലെ മൊയ്‌റ ആന്‍ഡ് മധുജോര്‍ കല്‍ക്കരി ബ്ലോക്കുകള്‍ വികാഷ് മെറ്റല്‍ പവര്‍ സ്വന്തമാക്കിയെന്നാണ് കേസ്. 2012ലാണ് സി ബി ഐ കേസെറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കുറ്റം ചുമത്തപ്പെട്ടവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കോടതി കേസിലെ വാദം കേള്‍ക്കല്‍ ഡിസം: മൂന്നിലേക്കു മാറ്റി.