ശബരിമല :ഭക്തര്‍ക്ക് തടസങ്ങളുണ്ടായാല്‍ നിരീക്ഷകര്‍ക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി

Posted on: November 30, 2018 12:37 pm | Last updated: November 30, 2018 at 1:20 pm

കൊച്ചി: ശബരിമലയില്‍ ഭക്തര്‍ക്ക് തടസമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടായാല്‍ നിരീക്ഷകര്‍ക്ക് ഉടനടി നടപടിയെടുക്കാമെന്ന് ഹൈക്കോടതി.

പോലീസ് , ദേവസ്വം ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ ഭാഗത്ത് നിന്ന് ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കുന്ന പ്രവര്‍ത്തികളുണ്ടായാല്‍ മേല്‍നോട്ട സമതിക്ക് ഇടപെടാമെന്നും സര്‍ക്കാറും ദേവസ്വവും സമതിയോട് സഹകരിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ മേല്‍നോട്ട സമതിയെ സഹായിക്കണം. ഏതെങ്കിലും കാര്യത്തില്‍ വ്യക്തത ആവശ്യമെങ്കില്‍ മേല്‍നോട്ട സമതിക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.