ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു: ചെന്നിത്തല

Posted on: November 29, 2018 10:51 am | Last updated: November 30, 2018 at 9:52 am

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ശബരിമലയെ തകര്‍ക്കാന്‍ സിപിഎം സംഘപരിവാറിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നതു വരെ സഭക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

നിയന്ത്രങ്ങള്‍ ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റി. ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കണം. സിപി എം സംസ്ഥാന കൗണ്‍സിലിനെപ്പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും ചെന്നിത്തല നിയമസഭക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.