Connect with us

International

പുടിന്‍- ട്രംപ് കൂടിക്കാഴ്ച മുടങ്ങിയേക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അര്‍ജന്റീനയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിനിടെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഉക്രൈന്‍ സംഭവത്തെ തുടര്‍ന്ന് രൂപപ്പെട്ട പുതിയ സാഹചര്യത്തിലാണ് താന്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാന്‍ ആലോചിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

കിഴക്കന്‍ ഉക്രൈനില്‍ അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളില്‍ റഷ്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് താന്‍ ദേശീയ സുരക്ഷാ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ചിലപ്പോള്‍ താന്‍ കൂടിക്കാഴ്ച നടത്തില്ല. ആക്രമണം താന്‍ ഇഷ്ടപ്പെടുന്നില്ല. ഒരു നിലക്കും മറ്റുള്ളവരുടെ മേല്‍ കടന്നുകയറ്റം നടത്തുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഉക്രൈന്‍ വിഷയത്തില്‍ ട്രംപിന്റെ നിലപാട് വ്യക്തമാക്കുന്ന ആദ്യത്തെ പ്രതികരണമാണ് ഇത്. അതേസമയം, പുടിനുമായുള്ള ചര്‍ച്ചക്ക് ഇപ്പോഴും സാധ്യതകള്‍ തേടുന്നുണ്ടെന്നും ശ്രമങ്ങള്‍ തുടരുകയാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

Latest