Connect with us

Gulf

ദുബൈ എക്‌സ്‌പോക്ക് 190 രാജ്യങ്ങള്‍

Published

|

Last Updated

ദുബൈ: എക്സ്പോ 2020യില്‍ 190 രാജ്യങ്ങള്‍ പ്രാതിനിധ്യമുറപ്പിച്ചു. 180 രാജ്യങ്ങളുടെ പങ്കാളിത്തം നേടണമെന്ന ലക്ഷ്യം ഇതോടെ പിന്നിട്ടു.
എക്സ്പോയില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര പ്രതിനിധികളുടെ യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. മനുഷ്യപുരോഗതിയും സാങ്കേതികതയും ആഘോഷമാക്കിക്കൊണ്ട് ഭാവിയിലെ ലോകം തുറന്ന് യു എ ഇ അന്താരാഷ്ട്ര സമൂഹത്തെ സ്വാഗതംചെയ്യാന്‍ ഇനി രണ്ടുവര്‍ഷത്തെ കാത്തിരിപ്പ് മാത്രമാണുള്ളതെന്ന് എക്സ്പോ 2020 ബ്യുറോ മേധാവി റീം അല്‍ ഹാഷ്മി യോഗത്തില്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളുടെ പവിലിയനുകളുടെ രൂപകല്‍പന, നിര്‍മാണം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് മൂന്നാമത് എക്സ്പോ യോഗത്തില്‍ പ്രതിനിധികള്‍ പങ്കുവെച്ചത്. എക്സ്പോയുടെ 167 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും പവിലിയന്‍ ഒരുക്കുന്നത്.

ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും തങ്ങളുടെ സംസ്‌കാരവും നൂതനാശയങ്ങളും സാങ്കേതികതയും പ്രദര്‍ശിപ്പിക്കാന്‍ എക്സ്പോ 2020 അവസരമൊരുക്കും. അവസരങ്ങള്‍, ചലനാത്മകത, സുസ്ഥിരത എന്നീ പ്രമേയങ്ങള്‍ക്കനുസരിച്ചാണ് പവിലിയനുകള്‍ സജ്ജമാക്കുന്നത്. 70 ശതമാനം സന്ദര്‍ശകര്‍ രാജ്യത്തിന് പുറത്ത് നിന്നാകുമെന്നതാണ് ദുബൈ എക്സ്പോയുടെ മറ്റൊരു പ്രത്യേകത.