വ്യോമസേന പരിശീലന വിമാനം തകര്‍ന്നു വീണു; പൈലറ്റിനു പരുക്ക്

Posted on: November 28, 2018 4:06 pm | Last updated: November 28, 2018 at 4:06 pm

ഹൈദരാബാദ്: തെലുങ്കാനയിലെ യദാദ്രി ഭുവനഗിരിക്കു സമീപം ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റിനു പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പതിവുള്ള പരിശീലന പറക്കലിനായി ഹക്കീംപേട്ട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട കിരണ്‍ എയര്‍ ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന വക്താവ് അനുപം ബാനര്‍ജി അറിയിച്ചു.