Connect with us

National

കേന്ദ്രത്തിനെതിരെ വെളിപ്പെടുത്തല്‍; സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതിനുള്ള കാരണം വെളിപ്പെടുത്തിയ തനിക്ക് സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ബി ജെ പി പിന്തുണയുള്ള പീപ്പിള്‍സ് കോണ്‍ഫറന്‍സ് തലവന്‍ സജ്ജാദ് ലോണിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിച്ചതോടെയാണ് നിയമസഭ പിരിച്ചുവിടേണ്ടി വന്നത് എന്നായിരുന്നു ഗവര്‍ണറുടെ വെളിപ്പെടുത്തല്‍.

കോണ്‍. നേതാവ് ഗിര്‍ധരി ലാല്‍ ദോഗ്രയുടെ ചരമ വാര്‍ഷിക ചടങ്ങില്‍ പ്രസംഗിക്കവെയാണ് സ്ഥലംമാറ്റ ഭീഷണി നേരിടുന്നതായി ഗവര്‍ണര്‍ പറഞ്ഞത്. എപ്പോള്‍ വേണമെങ്കിലും അതു സംഭവിക്കാം. പദവിക്കു പ്രശ്‌നമൊന്നും ഉണ്ടാകില്ലെങ്കിലും എത്രകാലം ഞാന്‍ ഇവിടെയുണ്ടാകുമെന്നത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല- ഗവര്‍ണര്‍ വ്യക്തമാക്കി.

പി ഡി പിയും എന്‍ സിയും കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശം ഉന്നയിച്ചതിനിടെയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവിറക്കിയത്.

---- facebook comment plugin here -----

Latest