Kerala
ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഹാഷിഷും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
 
		
      																					
              
              
            എറണാകുളം: ആലുവയില്‍ എക്‌സൈസിന്റെ വന്‍ മയക്ക് മരുന്ന് വേട്ട. വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് യുവാക്കളില്‍ നിന്നായി ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവുമാണ് പിടികൂടിയത്. ഇടുക്കി സ്വദേശി അജേഷ്(36)നെയാണ് ഹഷീഷുമായി പിടികൂടിയത്.
ആലുവ കെഎസ്ആര്‍ടിസി പരിസരത്തുനിന്നാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. ഇത് വിദേശത്ത് ഏകദേശം രണ്ട് കോടി രൂപ വില വരും. ഇടുക്കി സ്വദേശി സുമേഷ്, കൊല്ലം സ്വദേശി ഹാരിസ് എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. ഇതിന് ഏകദംശം നാല് ലക്ഷം രൂപ വിലവരും.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

