ശബരിമല വിഷയം : കറുപ്പുടുത്ത് പ്രതിഷേധവുമായി പിസി ജോര്‍ജ് നിയമസഭയില്‍

Posted on: November 28, 2018 9:58 am | Last updated: November 28, 2018 at 11:34 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധവുമായി പിസി ജോര്‍ജ് എംഎല്‍എ നിയമസഭയില്‍. ശബരിമല ഭക്തര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തന്റെ വസ്ത്രധാരണമെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇന്നു മാത്രമാണ് കറുത്ത വേഷത്തില്‍ പ്രതിഷേധിക്കുക. നാളെ എന്തു ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കും. പിസി ജോര്‍ജിന് പുറമെ ഒ രാജഗോപാലും റോഷി അഗസ്റ്റിനും കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്.

ശബരിമല വിഷയത്തില്‍ താന്‍ ബിജെപിക്കൊപ്പമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷ പാര്‍ട്ടിയെ പിന്തുണക്കുന്ന ആരുമായും സഹകരിക്കും. എല്ലാവരും വര്‍ഗീയത പറയുന്നുണ്ട്. ബിജെപിയെ മാത്രം വര്‍ഗീയ പാര്‍ട്ടിയെന്നു പറയുന്നതില്‍ അര്‍ഥമില്ല. സംസ്ഥാനം എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുകയാണ്. ഇതില്‍ മാറ്റം വരണമെന്നും പിസി ജോര്‍ജ് പറഞ്ഞു.