Connect with us

Kerala

കെഎം ഷാജിയുടെ അയോഗ്യതക്ക് ഉപാധികളോടെ സുപ്രീം കോടതി സ്‌റ്റേ

Published

|

Last Updated

ന്യൂഡല്‍ഹി: കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ വിധിക്ക് സുപ്രീം കോടതി ഉപോധികളോട് സ്‌റ്റേ അനുവദിച്ചു. ഷാജിക്ക് എംഎല്‍എ ആയി തുടരാനും നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാനും സുപ്രീം കോടതി അനുവദിച്ചെങ്കിലും നിയമസഭയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനാകാനാകില്ല, എംഎല്‍എ എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ പറ്റാനുമാകില്ല. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

കേസ്ജനുവരിയില്‍ വീണ്ടും പരിഗണനക്കെടുക്കന്നതുവരെയാണ് സ്റ്റേ നിലില്‍ക്കുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ വിധിക്കെതിരെ കെഎം ഷാജി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതി വിധി . നികേഷ് കുമാറിന്റെ പരാതിയില്‍ ഈ മാസം ഒമ്പതിനാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനായി ഇതേ ബെഞ്ച് വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സ്റ്റേ കാലാവധി അവസാനിച്ചതിനാല്‍ ഷാജിയുടെ നിയമസഭാംഗത്വം റദ്ദായതായി കഴിഞ്ഞ ദിവസം നിയമസഭാ സെക്രട്ടറി അറിയിപ്പ് പ പുറത്തിറക്കിയിരുന്നു.