മഅ്ദിന്‍ വൈസനിയം ദ്വിദിന കര്‍മ്മശാസ്ത്ര പഠന ക്യാമ്പ് ഡിസംബര്‍ 6,7 തീയതികളില്‍

Posted on: November 26, 2018 8:56 pm | Last updated: December 26, 2018 at 4:37 pm
SHARE

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി ദ്വിദിന കര്‍മ്മശാസ്ത്ര പഠന ക്യാമ്പ് ഡിസംബര്‍ 6, 7 തീയതികളില്‍ സ്വലാത്ത് നഗറില്‍ നടക്കും. കര്‍മ്മശാസ്ത്ര രംഗത്തെ ആധുനിക പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം മദ്ഹബുകള്‍; ഉത്ഭവം, ആവശ്യകത, മദ്ഹബുകളുടെ നിദാനങ്ങള്‍, ഖവാഇദുല്‍ ഫിഖ്ഹ്, ശാഫിഈ ഫിഖ്ഹിന് ഒരാമുഖം, ഗണിതത്തിലെ ഫിഖ്ഹും ഫിഖ്ഹിലെ ഗണിതവും, ശാഫിഈ ഗ്രന്ഥ രചന നൂറ്റാണ്ടുകളില്‍, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം നവലോക ക്രമത്തില്‍, കര്‍മ്മശാസ്ത്രത്തിലെ സാങ്കേതിക പ്രയോഗങ്ങള്‍, തഹ്കീമും തൗലിയത്തും എന്നീ വിഷയങ്ങളില്‍ പഠനവും സംശയ നിവാരണവും നടക്കും.

വിവിധ സെഷനുകള്‍ക്ക് മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുള്ള അഹ്‌സനി ചെങ്ങാനി, അബൂബക്കര്‍ കാമില്‍ സഖാഫി അഗത്തി, അബ്ദുറഷീദ് സഖാഫി ഏലംകുളം, അബ്ദുല്‍ ബസ്വീര്‍ സഖാഫി പിലാക്കല്‍, സുലൈമാന്‍ സഅ്ദി വയനാട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, അഹ്മദ് കാമില്‍ സഖാഫി മമ്പീതി നേതൃത്വം നല്‍കും.

ശരീഅത്ത് കോളജ്, ദര്‍സ്, ദഅ്‌വാ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള അല്‍ഫിയ്യയും ഫത്ഹുല്‍ മുഈനും പൂര്‍ത്തിയാക്കിയ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വീതം വിദ്യാര്‍ഥികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ നവംബര്‍ 30ന് മുമ്പായി www.vicennium.info/fiqhcamp എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക് 7736366189, 9947352006 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here