Connect with us

National

ഛത്തീസ്ഗഢില്‍ ഒമ്പതു മാവോയിസ്റ്റുകളെ വധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ സുഖ്മ ജില്ലയിലെ കിസ്താരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏറ്റുമുട്ടലിനിടെ ഒമ്പതു മാവോയിസ്റ്റുകളെ സംയുക്ത സേന വെടിവെച്ചുകൊന്നു. രണ്ട് പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒമ്പതു നക്‌സലുകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും നക്‌സല്‍ വിരുദ്ധ ഓപ്പറേഷനു ചുക്കാന്‍ പിടിക്കുന്ന പ്രത്യേക പോലീസ് ഡയറക്ടര്‍ ജനറല്‍ ഡി എം അവസ്തി അറിയിച്ചു.

ജില്ലാ റിസര്‍വ് ഗാര്‍ഡ്, സി ആര്‍ പി എഫ്, പ്രത്യേക ദൗത്യ സേന എന്നിവ സംയുക്തമായി പ്രദേശം വളഞ്ഞിട്ടുണ്ട്.