Connect with us

National

കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്

Published

|

Last Updated

ന്യൂഡല്‍ഹി: കടക്കെണി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ധനസഹായം തേടി മാലിദ്വീപ്. ചൈനയില്‍ നിന്ന് വാങ്ങിയ കടം വീട്ടാനാകാതെ പ്രതിസന്ധിയിലാണ് രാജ്യമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന മാലിദ്വീപ് വിദേശ മന്ത്രി അബ്ദുല്ല ഷാഹിദ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനും സഹായം ആവശ്യമാണ്.

അബ്ദുല്ല യമീനിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വാങ്ങിയ കടം സംബന്ധിച്ച് അവ്യക്തതയുണ്ട്. സര്‍ക്കാര്‍ വാങ്ങിയെന്നു പറയുന്ന തുകയും ചൈന നല്‍കിയെന്നു പറയുന്ന തുകയും തമ്മില്‍ പൊരുത്തപ്പെടാത്ത സ്ഥിതിയുണ്ട്.
ശുദ്ധജലത്തിന്റെ കുറവ്, അഴുക്കുചാലുകളുടെ അപര്യാപ്തത, ആരോഗ്യ മേഖലയിലെ അവികസിതാവസ്ഥ തുടങ്ങിയ ഞങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ ഇടപെടുമെന്നാണ് പ്രതീക്ഷ- ഷാഹിദ് പറഞ്ഞു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്ന ഷാഹിദ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നും അറിയുന്നു. അടുത്ത മാസം മാലിദ്വീപ് പ്രസി. ഇബ്‌റാഹിം സ്വാലിഹിനും ഇന്ത്യ സന്ദര്‍ശിക്കാന്‍ പരിപാടിയുണ്ട്.

---- facebook comment plugin here -----

Latest