കെ സുരേന്ദ്രന്റെ അറസ്റ്റ്; കാസര്‍കോട് മുഖ്യമന്ത്രിക്ക് നേരെ ബിജെപിയുടെ പ്രതിഷേധം

Posted on: November 25, 2018 11:53 am | Last updated: November 25, 2018 at 12:59 pm

കാസര്‍കോട്: ഒക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ബിജെപിയുടെ പ്രതിഷേധം. ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തെത്തുടര്‍ന്ന് മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. ബിജെപി ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം. വേദിയിലേക്ക് പ്രതിഷേധ പ്രകടനുമായി എത്തിയവരെ അരക്കിലോമീറ്റര്‍ ദൂരെവച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ മറ്റൊരു വഴിയിലൂടെ മുഖ്യമന്ത്രി വേദിയിലെത്തുകയായിരുന്നു.