അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഒഴിവ്

Posted on: November 23, 2018 12:01 am | Last updated: November 23, 2018 at 12:01 am

അടൂര്‍: ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചറര്‍, സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ട്രേഡ്‌സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ അതത് വിഷയങ്ങളിലെ ബാച്ചിലര്‍ ഡിഗ്രിയാണ് ലക്ചറര്‍ തസ്തികയിലേക്കുള്ള യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവയുള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ഐടിഐ/തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഈ മാസം 26ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പോളിടെക്‌നിക്ക് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04734 231776.