Connect with us

National

പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: പതിവില്‍ നിന്നു വ്യത്യസ്തമായി അടുത്ത വര്‍ഷം വോട്ട് ഓണ്‍ അക്കൗണ്ടിനു പകരം പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്താമെന്ന കണക്കൂ കൂട്ടലിലാണ് കരുനീക്കങ്ങള്‍. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ സര്‍ക്കാറിന്റെ ഭാവി സാമ്പത്തിക നയങ്ങള്‍ മുന്നോട്ടു വെക്കാമെന്നാണ് മോദിയുടെ പ്രതീക്ഷ.

2019ല്‍ മേയില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, നിലവിലെ സര്‍ക്കാറിന്റെ അവസാന ബജറ്റ് ആയിരിക്കുമിത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പണം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ബജറ്റവതരണം നേരത്തെയാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രു: ഒന്നിനായിരിക്കും ഇത്തവണ ബജറ്റ് അവതരിപ്പിക്കുക. ബജറ്റുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് കത്തുകള്‍ അയച്ചുകഴിഞ്ഞതായി പേരു വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ഒരു സര്‍ക്കാറുദ്യോഗസ്ഥന്‍ പറഞ്ഞു.

Latest