ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍

Posted on: November 22, 2018 9:53 am | Last updated: November 22, 2018 at 11:34 am

കൊച്ചി: എറണാകുളം എളമക്കരയില്‍ ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയശ്രീ വൈഭവ് ജയപ്രകാശിനെ (55)യാണ് എളമക്കരയിലെ വീട്ടില്‍ നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയില്ലെന്നും കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകും.