Connect with us

Kerala

കെ സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ് ; ശബരിമല കേസില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് സൂചന

Published

|

Last Updated

കണ്ണൂര്‍: പോലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ്.സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര സൂപ്രണ്ടിനാണ് കൈമാറിയിരിക്കുന്നത്. കണ്ണൂരിലേക്ക് പോകാന്‍ പോലീസ് സുരക്ഷതേടി സൂപ്രണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും എസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയെന്ന കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്നാണ് വാറന്റ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റയച്ചിരിക്കുന്നത്. ഇതോടെ ശബരിമല കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. നിലക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രന്റേയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 പേരുടേയും ജാമ്യേപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് ജാമ്യാപേക്ഷകളും പരിഗണിക്കുക.

---- facebook comment plugin here -----

Latest