
പത്തനംതിട്ട: പ്രവാാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംയുക്തമായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സ്നേഹ സംഗമം പ്രാഢമായി. അഡ്വ.രാജു എബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സാബിർ മഖ്ദൂമി അധ്യക്ഷത വഹിച്ചു. അഡ്വ. സക്കീർ ഹുസ്സൈൻ, അഷ്റഫ് അലങ്കാർ, സയ്യിദ് ഫഖ്റുദ്ദീൻ ബുഖാരി, ഷഫീഖ് ജൗഹരി, അനസ് പൂവലംപറമ്പിൽ, സ്വലാഹുദീൻ മദനി, മുഹമ്മദ് അഷ്ഹർ, സുധീർ വഴിമുക്ക്, മുഹമ്മദ് കോന്നി, മുത്തലിബ് അഹ്‌സനി, ജെ ജാസിംകുട്ടി, നൗഷാദ് സഅദി, നിസാം നിരണം, മാഹീൻ എന്നിവർ സംസാരിച്ചു.