മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോയില്‍ സ്‌ഫോടനം; നാല് പേര്‍ മരിച്ചു

Posted on: November 20, 2018 9:59 am | Last updated: November 20, 2018 at 12:56 pm

പുല്‍ഗാവ്: മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു . മൂന്ന് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. സ്‌ഫോടനത്തില്‍ 18ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വാര്‍ധ ദില്ലയില്‍ പുല്‍ഗാവിലെ സൈനിക ഡിപ്പോയ്ക്കു സമീപമായിരുന്നു ചൊവ്വാഴ്ച രാവിലെ സ്‌ഫോടനം.സൈനികരുടെ വെടിവെപ്പു പരിശീലനം നടക്കുന്ന സ്ഥലമാണിത്. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണു സ്‌ഫോടനമെന്നറിയുന്നു. 2017 മേയ് മാസത്തിലും ഇതേ ഡിപ്പോയില്‍ സമാനമായ രീതിയില്‍ സ്‌ഫോടനമുണ്ടായിരുന്നു.