റോക്കറ്റാക്രമണം അവസാനിപ്പിക്കാന്‍ സന്നദ്ധമെന്ന് ഹൂത്തികള്‍

Posted on: November 20, 2018 12:00 am | Last updated: November 20, 2018 at 12:00 am

സന്‍ആ: സഊദിയെയും യു എ ഇയെയും ലക്ഷ്യമാക്കി നടത്തുന്ന എല്ലാ റോക്കറ്റാക്രമണങ്ങളും അവസാനിപ്പിക്കാനും അവരുമായി വെടിനിര്‍ത്തല്‍ കരാറിലെത്താനും സന്നദ്ധമാണെന്ന് യമനിലെ ഹൂത്തികള്‍ പ്രഖ്യാപിച്ചു. പക്ഷേ, സഊദി അറേബ്യയും യു എ ഇയും ഇതേ നിലപാടുമായി മുന്നോട്ടുവരണമെന്നും ഹൂത്തികള്‍ ആവശ്യപ്പെട്ടു.

യമന്‍ ഹൂത്തികളുടെ നേതാവ് മുഹമ്മദ് അലി അല്‍ഹൂത്തിയാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറത്തുവിട്ടത്. തങ്ങളുടെ സൈന്യത്തോട് ആക്രമണത്തില്‍ നിന്ന് പിന്മാറാനും ഹൂത്തി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.