ശ്രീലങ്ക: പ്രശ്‌ന പരിഹാരത്തിന് സെലക്ട് കമ്മിറ്റി രൂപവത്കരിക്കും

Posted on: November 19, 2018 11:54 pm | Last updated: November 19, 2018 at 11:54 pm

കൊളംബോ: ശ്രീലങ്കയില്‍ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ, പ്രശ്‌നപരിഹാരത്തിന് പാര്‍ട്ടികളുടെ സംയുക്തനീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാര്‍ലിമെന്ററി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സെലക്ട് കമ്മിറ്റി രൂപവത്കരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീരുമാനിച്ചു. പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെയെ അവിചാരിതമായി സ്ഥാനത്ത് നിന്ന് നീക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടതോടെയാണ് ശ്രീലങ്കയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

കഴിഞ്ഞ ദിവസം പ്രസിഡന്റ് എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നുവെങ്കിലും പരിഹാരമാകാതെ പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് സെലക്ട് കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനമായത്.