Connect with us

Kerala

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം; ശബരിമല സന്നിധാനത്ത് കൂട്ട അറസ്റ്റ്

Published

|

Last Updated

ശബരിമലയിലെ അറസ്റ്റിൽ പ്രതിഷേധിച്ച് കാസർകോട് പോലീസ് സ്റ്റേഷൻ ഉപയോഗിക്കുന്നവർ

പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് ശബരിമല സന്നിധാനത്ത് പ്രതിഷേധിച്ച അമ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്ന് നാമജപ പ്രതിഷേധം സംഘടിപ്പിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനം ആയി ആചരിക്കുമെന്ന് യുവമോർച്ച അറിയിച്ചു. പുലർച്ചെ മുതൽ തന്നെ പലയിടങ്ങളിലും നാമജപ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

ഞായറാഴ്ച പകൽ ശബരിമലയിൽ പോലീസ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് 150 പേർ ശരണം വിളികളുമായി സന്നിധാനത്തേക്ക് കയറുകയായിരുന്നു. ഇവരെ പോലീസ് തടഞ്ഞെങ്കിലും പ്രതിഷേധക്കാർ മുന്നോട്ടുനീങ്ങി. തുടർന്നായിരുന്നു അറസ്റ്റ്. പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ രണ്ട് വാഹനങ്ങളിലായി പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

അറസ്റ്റിൽ പ്രതിഷേധിച്ച് പുലർച്ചെ മുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. ക്ലിഫ്ഹൗസിനുമുന്നിൽ ഒരുസംഘം ആളുകൾ പ്രതിഷേധം സംഘടിപ്പിച്ചു. ചിലയിടങ്ങളിൽ കെഎസ്ആർടിസി ബസിനു നേരെ ആക്രമണവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

 

Latest