Connect with us

Kerala

അന്താരാഷ്ട്ര മീലാദ് സമ്മേളനം: ദേശീയ ദഅ്‌വ സമ്മിറ്റ് ശനിയാഴ്ച

Published

|

Last Updated

കോഴിക്കോട്: ഈമാസം 25ന് മര്‍കസില്‍ ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടനുബന്ധിച്ച് മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി സംഘടന ഇഹ്‌യാഉസ്സുന്ന സംഘടിപ്പിക്കുന്ന ദേശീയ ദഅ്‌വ സമ്മിറ്റ് 24ന് നടക്കും. ദേശീയ രംഗത്ത് വിദ്യാഭ്യാ സ സേവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലതയോടെ നടപ്പാക്കാനും പിന്നാക്ക ജനവിഭാഗങ്ങളെ ശാക്തീകരിക്കാനും ആവശ്യമായ പദ്ധതികള്‍ക്ക് സമ്മിറ്റില്‍ രൂപം നല്‍കും.

ശനിയാഴ്ച രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സമ്മിറ്റ് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ പ്രാര്‍ഥന നടത്തും. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന “പഠനം” സെഷനില്‍ “സമകാലിക ദഅ്‌വ വര്‍ത്തമാനങ്ങളും സാധ്യതകളും” എന്ന വിഷയത്തില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, “മാതൃകാ പ്രബോധനം” എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി എന്നിവര്‍ ക്ലാസെടുക്കും.

12 മണി മുതല്‍ നടക്കുന്ന വിവിധ ചര്‍ച്ചകള്‍ക്ക് ഷൗക്കത്ത് ബുഖാരി കശ്മീര്‍, സി പി ഉബൈദുല്ല സഖാഫി, സുഹൈറുദ്ദീന്‍ നൂറാനി, റശീദ് പുന്നശ്ശേരി, ബഷീര്‍ നിസാമി ഗുജറാത്ത്, ശരീഫ് നിസാമി മഹാരാഷ്ട്ര, ശാഫി ഇന്‍ദാദി തമിഴ്‌നാട്, ശിഹാബുദ്ദീന്‍ സഖാഫി പെരുമ്പിലാവ്, മര്‍സൂഖ് സഅദി കണ്ണൂര്‍ നേതൃത്വം നല്‍കും. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം നിരൂപണം നടത്തും. വൈകുന്നേരം അഞ്ചിന് സമ്മിറ്റ് സമാപിക്കും.
ശരീഅത്ത് ദഅ്‌വാ കോളജുകള്‍, ദര്‍സുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ ഈമാസം 20ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനുള്ള ഇമെയില്‍ ഐ ഡി: ശവ്യമൗൗൈിിമ@ാമൃസമ്വീിഹശില.രീാ. ഫോണ്‍ 9847098737.

Latest