സുരേന്ദ്രന്റെ അറസ്റ്റ് ; സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി പ്രതിഷേധം അക്രമാസക്തമായി

Posted on: November 17, 2018 9:17 pm | Last updated: November 18, 2018 at 9:13 am

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ഇവിടെയെത്തിയത്. പോലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം ഇപ്പോഴു തുടരുകയാണ്് .