ഹോങ്കോംഗ് ഓപണ്‍: കിഡംബി ശ്രീകാന്ത് സെമി കാണാതെ പുറത്ത്

Posted on: November 16, 2018 7:02 pm | Last updated: November 16, 2018 at 7:02 pm

കോവ്‌ലൂണ്‍: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഹോങ്കോംഗ് ഓപണ്‍ ബാഡ്മിന്റണിന്റെ സെമി കാണാതെ പുറത്തായി. പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരവും എട്ടാം സീഡുമായ കെന്റ നിഷിമൊട്ടോയാണ് നാലാം സീഡായ ശ്രീകാന്തിനെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കെന്റെയുടെ ജയം. സ്‌കോര്‍: 17-21, 13-21.

44 മിനുട്ട് നീണ്ട മത്സരത്തില്‍ ജപ്പാന്‍ താരം സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്. നേരത്തെ, ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയ്‌യെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് മറികടന്നാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നത്. മത്സരം ഒരു മണിക്കൂറും ഏഴ് മിനുട്ടും നീണ്ടു.