Connect with us

Kerala

അതൃപ്തിയോടെ തൃപ്തി മടങ്ങുന്നു; രാത്രിയോടെ മടങ്ങുമെന്ന് പോലീസിനെ അറിയിച്ചു

Published

|

Last Updated

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങുന്നു. 13 മണിക്കൂര്‍ വിമാനത്താവളത്തില്‍ തങ്ങിയ ശേഷമാണ് ഇവര്‍ മടങ്ങുന്നത്. രാത്രി 9.30നുള്ള മുംബൈ വിമാനത്തില്‍ ഇവര്‍ മടങ്ങുമെന്നാണ് വിവരം. തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ഇന്ന് പുലര്‍ച്ചെ 4.45ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാര്‍ നാമജപവുമായി തമ്പടിച്ചു. ബിജെപിയുടെ നേത്യത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.

പോലീസ് പല തവണ ചര്‍ച്ച നടത്തിയിട്ടും ദര്‍ശനം നടത്തുമെന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍. ആഭ്യന്തര ടെര്‍മിനലിന് പുറത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യം പോലീസ് തൃപ്തി ദേശായിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പോയാലും മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ വീണ്ടും വരുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു.

 

 

Latest