അന്താരാഷ്‌ട്ര മീലാദ് സമ്മേളനം: വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം സജീവം

Posted on: November 16, 2018 3:41 pm | Last updated: November 19, 2018 at 7:51 pm
മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി ബംഗാളിലെ ത്വയ്‌ബ ഗാർഡൻ കാമ്പസിന് കീഴിൽ സംഘടിപ്പിച്ച വിളംബര റാലി

കൊൽക്കത്ത: നവംബർ 25-ന് സംഘടിപ്പിക്കുന്ന മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ വിവിധ സംസ്ഥാങ്ങളിൽ സജീവമാക്കുന്നു. മർകസിന് കീഴിൽ ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നടക്കുന്ന സ്ഥാപങ്ങളുടേയും അവിടങ്ങളിലെ വിവിധ സുന്നി സംഘടനകളുടെയും നേതൃത്വത്തിലാണ് മീലാദ് റാലി, നബി സ്നേഹ സമ്മേളനം എന്നിവ സംഘടിപ്പിക്കുന്നത്.

പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ മർകസ് ത്വയ്‌ബ ഗാർഡന് കീഴിൽ മീലാദ് സമ്മേളന പ്രചാരണമായി വിളംബര റാലി നടത്തി. സ്ഥാപനത്തിലെ വിവിധ കാമ്പസുകളിലെ വിദ്യാർത്ഥികളും നാട്ടുകാരും സംബന്ധിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ മുഹമ്മദ് ഹനീഫ അലി നൂറാനി, മുഹമ്മദ് ശരീഫ് നൂറാനി എന്നിവർ പ്രസംഗിച്ചു. ഗുജറാത്ത്, മധ്യപ്രദേശ് തമിഴ്‍നാട്, കർണ്ണാടക, ഉത്തർ പ്രദേശ്, ദൽഹി, പഞ്ചാബ്, കാശ്മീർ തുടങ്ങിയ സംസ്ഥാങ്ങളിലും വൈവിധ്യമാർന്ന പ്രചാരണ പരിപാടികൾ നടക്കുമെന്ന് മീലാദ് സമ്മേളനം പ്രചാരണ സമിതി കൺവീനർ ഹസൻ സഖാഫി തറയിട്ടാൽ, സി.പി ഉബൈദുല്ല സഖാഫി എന്നിവർ പറഞ്ഞു.