രണ്ടേകാല്‍ കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

Posted on: November 16, 2018 12:28 pm | Last updated: November 16, 2018 at 12:28 pm

കോഴിക്കോട്: രണ്ടേ കാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പരപ്പന്‍പൊയില്‍ കതിരോട് കൈപ്പുറായില്‍ സജീഷ് കുമാര്‍(30) ആണ് പിടിയിലായത്. കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.

തമിഴ്‌നാട്ടില്‍നിന്നും എത്തിക്കുന്ന കഞ്ചാവ് താമരശ്ശേരി , കൊടുവള്ളി മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു സജീഷ് കുമാര്‍. കഞ്ചാവ് കടത്താനായി ഉപയോഗിച്ച ബൈക്കും എക്‌സൈസ് പിടിച്ചെടുത്തു.വ്യാജ മദ്യ വില്‍പ്പനക്ക് പിടിയിലായ സജീഷ് കുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് കഞ്ചാവ് വില്‍പ്പന ആരംഭിച്ചത്.