വിശ്വാസികളുടെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: എന്‍എസ്എസ്

Posted on: November 15, 2018 6:12 pm | Last updated: November 15, 2018 at 7:30 pm

കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് എന്‍എസ്എസ്. വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഈ സമീപനം ജനകീയ സര്‍ക്കാരിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.